ജവഹർലാൽ നെഹ്റു ജി യുടെ 133-ാം ജന്മ വാർഷിക ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

51

ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി 29 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര ശിൽപ്പി ജവഹർലാൽ നെഹ്റു ജി യുടെ 133-ാം ജന്മ വാർഷിക ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വാർഡ് പ്രസിഡൻറ് പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി എ. സി. സുരേഷ് ഉദ്ഘാടനംചെയ്തു . മുഖ്യഅതിഥി യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റെ് ജോമോൻ മണാത്ത്, കോൺഗ്രസ്സ് വാർഡ് സെക്രട്ടറി ബാല ചന്ദ്രൻ ആശംസനേർന്നു. കോൺഗ്രസ്സ് കമ്മിറ്റി അംഗങ്ങൾ ജവഹർലാൽ നെഹ്റു ജി യുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Advertisement