ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ദിദ്വിന ദേശീയ ശില്‍പശാല ആരംഭിച്ചു

410

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെല്‍ഫ് ഫിനാന്‍സ് കോമേഴ്സ് വിഭാഗ
ത്തിന്റേയും, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍
ദിദ്വിന ദേശീയ ശില്‍പശാല ആരംഭിച്ചു. ചരക്കു സേവന നികുതിയുടെ പ്രായോഗി
കമായ പരിജ്ഞാനം ലഭിക്കുന്ന ശില്‍പശാലയില്‍ ശ്രീ. ഗോപാലകൃഷ്ണരാജു
(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ചെന്നൈ) ക്ലാസുകള്‍ നയിച്ചു. എം.പി.ടോണി
(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) നാളത്തെ ക്ലാസ്സുകള്‍ നയിക്കും. പ്രിന്‍സിപ്പാള്‍
ഡോ. മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഇരിങ്ങാലക്കുട കെ.എ
സ്.ഇ. ലിമിറ്റഡ് ജനറല്‍ മാനേജര്‍ ശ്രീ. എം.അനില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാ
ടനം ചെയ്തു. ഡോ. ജോഷീന ജോസ് ആശംസകള്‍ അര്‍പ്പിച്ചു. മാനേജ്മെന്റ്
സ്റ്റഡീസ് വിഭാഗം കോ-ഓഡിനേറ്റര്‍ പ്രൊഫ.സി.എല്‍.ബേബി ജോണ്‍ സ്വാഗതവും
കോമേഴ്സ് വിഭാഗം കോ-ഓഡിനേറ്റര്‍ പ്രൊഫ.കെ.ജെ.ജോസഫ് നന്ദിയും രേഖ
പ്പെടുത്തി. പ്രോഗ്രാം കോ-ഓഡിനേറ്റര്‍മാരായ പ്രൊഫ.സിജി പോള്‍, പ്രൊഫ.
പ്രസ്സി വിശ്വംഭരന്‍ എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കലാലയത്തിലെ സെല്‍ഫ്
ഫിനാന്‍സ് കോമേഴ്സ് വിഭാഗത്തിന്റേയും, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തി
ന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചരക്കു സേവന നികുതി ശില്‍പശാല ഇരിങ്ങാ
ലക്കുട കെ.എസ്.ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ശ്രീ.എം.അനില്‍ ഉദ്ഘാടനം
ചെയ്യുന്നു. പ്രന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ സമീപം.

 

Advertisement