Thursday, June 18, 2026
24 C
Irinjālakuda

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ദിനത്തില്‍ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നീതി സ്റ്റിച്ചിങ് യൂണിറ്റ് . ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു. അരുണന്‍ മാസ്റ്റര്‍ സെന്റ് ജോസഫ് കോളേജിലെ എന്‍ .എസ് .എസ് ലീഡര്‍ പി .ശ്രീ ലക്ഷ്മിക്ക് തുണി സഞ്ചി നല്‍കിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഡ്വ.എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്ലാസ്റ്റിക്കിന് എതിരായ പോരാട്ടം, സ്ത്രീശാക്തീകരണം എന്നിവ മുന്‍ നിര്‍ത്തി 2017 ഒക്ടോബര്‍ 2 ന് ആരംഭിച്ച പ്രസ്ഥാനമാണ് നീതി സ്റ്റിച്ചിങ് യൂണിറ്റ്. പൂര്‍ണമായും കോട്ടന്‍ തുണിയില്‍ നിര്‍മ്മിക്കുന്ന സഞ്ചികളാണ് യൂണിറ്റിന്റെ പ്രത്യേകത. കഴിഞ്ഞ 2 വര്‍ഷക്കാലമായി വിവിധ സംഘടനകളുമായി സഹകരിച്ചു ലക്ഷക്കണക്കിന് തുണിസഞ്ചികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതിന് സംഘത്തിന് സാധിച്ചിട്ടുണ്ട്. നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളും ഒരു തുണിസഞ്ചി എന്ന കണക്കില്‍ അരലക്ഷം തുണിസഞ്ചി വിതരണം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം. സംഗം വൈസ് പ്രസിഡന്റ് ടി .വി ജോണ്‍സന്‍ ,പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ .കെ ചന്ദ്രന്‍ ,സംഗം സെക്രട്ടറി കെ .ജി പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img