ആക്രികടയില്‍ മോഷണത്തിന് ശ്രമിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി

62

ഇരിങ്ങാലക്കുട: ചന്തകുന്നില്‍ തട്ടില്‍ സ്‌ക്രാപ്പ് എന്ന സ്ഥാപനത്തില്‍ മോഷണത്തിന് ശ്രമിച്ച രണ്ട് പേരാണ് ഇരിങ്ങാലക്കുട പോലീസ് പിടിയിലായത്.എസ് എന്‍ പുരം കോതപറമ്പ് സ്വദേശികളായ വടക്കന്‍ വീട്ടില്‍ ആഷിക്ക് (30) പെരിങ്ങാട്ട് വീട്ടില്‍ വിഷ്ണുദാസ് (18) എന്നിവരാണ് പിടിയിലായത്.ആഷിക്ക് കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പത്തോളം കേസുകളില്‍ പ്രതിയും വിഷ്ണുദാസ് ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളുമാണെന്ന് പോലീസ് അറിയിച്ചു.പ്രതികള്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ കൊടുങ്ങല്ലുരില്‍ നിന്നും മോഷ്ടിച്ചതായിരുന്നു.വാഹന മോഷണത്തിന് കൊടുങ്ങല്ലൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എസ് ഐമാരായ ഷാജന്‍ എം എസ്,ക്ലീറ്റസ്,എ എസ് ഐ ഷിബു,സി പി ഓ ബിനു തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement