എടതിരിഞ്ഞി: 33മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നവംബർ 8,9,10,11 തിയതികളിലായി 4500 ഓളം കുട്ടികൾ മുന്നൂറോളം ഇനങ്ങളിൽ മാറ്റുരയ്ക്കുകയാണ്. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി കലോത്സവത്തിന് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ഡി ഇ ഒ ഇൻ ചാർജ് ജസ്റ്റിൻ തോമസ് കലോത്സവ സന്ദേശം നൽകി. സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്‌ഘോഷ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ, പടിയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ ലാൽ, പടിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിബിൻ ടി വി, പ്രിൻസിപ്പൽ ഫോറം കൺവീനർ ഡോ. എ വി രാജേഷ്, സ്കൂൾ പി ടി എ പ്രസിഡന്റ് സി എസ് സുധൻ, വെള്ളാങ്കല്ലൂർ ബി പി സി ഗോഡ്‌വിൻ റോഡ്രിഗസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത സി പി, എച്ച് എം ഫോറം കൺവീനർ റാണി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. നിഷ എം സി നന്ദി പറഞ്ഞു.
