ലഹരി, അന്ധവിശ്വാസ മാഫിയകൾക്കെതിരെ വനിതാ പ്രതിഷേധ സദസ്സ് നടത്തി

37

ഇരിങ്ങാലക്കുട : കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ലിയു ) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമാഫിയക്കും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ വനിതാ പ്രതിഷേധ സദസ്സ് നടത്തി. മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ സെക്രട്ടറിയുമായ സ്വർണ്ണലത ടീച്ചർ സദസ്സ് ഉദ്ഘാടനം ചെയ്തു,മണ്ഡലം വൈസ് പ്രസിഡണ്ട്‌ സിന്ധു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു,സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി,അനിത രാധാകൃഷ്ണൻ, സ്വപ്നനെജിൻ,അൽഫോൺസ തോമസ്, വി കെ. സരിത. എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Advertisement