സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവ് നൽകണം-കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ ഐ ടി യു സി )

19

ഇരിങ്ങാലക്കുട :സാമൂഹ്യ ക്ഷേമ പെൻഷൻ കേരളത്തിൽ വിതരണം ചെയുന്നത് സഹകരണ സംഘങ്ങളിലെ ജീവനക്കാരാണ്.നവംബർ മുതൽ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കേണ്ട ഇൻസെന്റീവ് കുടിശ്ശിക ആണ്.പെൻഷൻ അനുവദിക്കുമ്പോൾ തന്നെ ഇൻസെന്റീവും അനുവദിക്കണമെന്ന് കെ സി ഇ സി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കെ സി ഇ സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ കെ സി ബിന്ദു ഉത്ഘാടനം ചെയ്തു.വിനയ സന്തോഷ്‌ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ എസ് സുരേഷ് ബാബു,പ്രസിഡന്റ്‌ കെ വി മണിലാൽ,എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി,എൻ കെ ഉദയ പ്രകാശ്,സി ആർ രേഖ,റഷീദ് കാറളം,പി എസ് കൃഷ്ണകുമാർ,വി ആർ അഭിജിത് എന്നിവർ സംസാരിച്ചു.പ്രസിഡന്റ്‌ ആയി വിനയ സന്തോഷിനെയും സെക്രട്ടറി ആയി പി എസ് കൃഷ്ണകുമാറിനെയും തെരെഞ്ഞെടുത്തു.

Advertisement