ഇരിങ്ങാലക്കുട സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു

79

ഇരിങ്ങാലക്കുട :സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു സോഷ്യൽ ആക്ഷൻ ഫോറം മുൻ ഡയറക്ടർ ഫാ: വർഗീസ് കോന്തുരുത്തിയുടെ അധ്യക്ഷതയിൽ സോഷ്യൽ ആക്ഷൻ ഫോറം പ്രസിഡൻറ് ഫാ: ജോസ് മഞ്ഞളി ഉദ്ഘാടനം നിർവഹിച്ചു. കൊറ്റനല്ലൂർ ആശാനിലയം, കൊടുങ്ങല്ലൂർ ശാന്തോം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളെ സഹായിക്കുന്നതിനായി നടപ്പിലാക്കുന്ന അഡോപ്റ്റ് ആൻ എയ്ഞ്ചൽ പദ്ധതി ചാലക്കുടി ഫറോനാ വികാരി ജോളി വടക്കൻ നിർവഹിച്ചു. ആശാ നിലയം പ്രിൻസിപ്പൽ സി :ലിസ റോസ് എസ് എൻ ഡി എസ്, ശാന്തോം പ്രിൻസിപ്പൽ സി :ആശ പയ്യപ്പിള്ളി എസ് ജെ എസ് എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സോഷ്യൽ ആക്ഷൻ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ :തോമസ് നാറ്റേക്കാടൻ സ്വാഗതവും, അസോസിയേറ്റ് ഡയറക്ടർ ഫാ ജോമിൻ ചെറുതായി നന്ദിയും പറഞ്ഞു.

Advertisement