തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരംതൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരം

32

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരംതൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരം.കരുപടന്ന പള്ളിനടയില്‍ വച്ച് ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ബൈക്കിലെത്തിയ യുവാക്കള്‍ മര്‍ദ്ധിച്ചുവെന്നാരോപിച്ചാണ് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ച് പ്രതിഷേധിക്കുന്നത്.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കരുപടന്ന ഭാഗത്ത് വെച്ച് കൊടുങ്ങല്ലൂരില്‍ നിന്നും തൃശ്ശുരിലേയ്ക്ക് പോവുകയായിരുന്ന ദേവമാത എന്ന ബസിന് എതിരെ വണ്‍ വേ തെറ്റിച്ച് വന്നിരുന്ന ബൈക്ക് യാത്രികര്‍ക്ക് ബസ് സൈഡ് നല്‍കിയില്ല എന്നാരേപിച്ചാണ് ബൈക്ക് യാത്രികര്‍ ബസ് തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാരെ ആക്രമിച്ചതെന്ന് ആരോപിച്ചാണ് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.ആക്രമണത്തില്‍ പരിക്കേറ്റ ബസ് ജീവനക്കാരായ സുജിത്ത് ,തോംമസണ്‍ എന്നിവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇതേ സ്ഥലത്ത് ബസ് ജിവനക്കാരെ നാട്ടുക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇതേ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.

Advertisement