ഉണ്ണിയാടന് വിജയാശംസകളുമായി പി.സി.തോമസ് ഇരിങ്ങാലക്കുടയിൽ

83

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ചതിനെ തുടർന്ന് ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടന് വിജയാശംസകളുമായി പി.സി തോമസ് ഇരിങ്ങാലക്കുടയിലെത്തി. കടുത്തുരുത്തിയിൽ ലയന സമ്മേളനത്തിൽ നിന്നും നേരെ ഉണ്ണിയാടന്റെ തട്ടകത്തിലേക്ക് എത്തുകയായിരുന്നു പി.സി. തോമസ്. കേരളം മതേതര ശക്തിയായി നിലനിൽക്കുന്നതിനു യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്നും അതിനു കേരള കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസുകളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement