ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിവരുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണോൽഘാടനം നിർവഹിച്ചു

15
Advertisement

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിവരുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ ഈ വർഷത്തെ വിതരണോൽഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ അഡ്വക്കേറ്റ് ടി. ജെ തോമസ് നിർവഹിച്ചു. എല്ലാ മാസവും 100 ഡയാലിസിസ് കൂപ്പണുകൾ ആണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് നൽകിവരുന്നത് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻറ് ലയൺ റോയി ജോസഫ് ആലുക്കൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ലയൺ അഡ്വക്കേറ്റ് മനോജ് ഐബൻ , ലയൺ ട്രഷറർ കെ എൻ സുഭാഷ് , ലയൺ ലേഡി പ്രസിഡൻറ് മെഡലി റോയ് , സെക്രട്ടറി റിങ്കു മനോജ് , ട്രഷറർ അനീറ്റ ബാബു , ബിജു കൂനൻ എന്നിവർ സംസാരിച്ചു.

Advertisement