പ്രിയദര്‍ശിനി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

68
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഷണ്‍മുഖം കനാല്‍പാലത്തിന് അടുത്ത് പ്രവര്‍ത്തിക്കുന്ന 4-ാം നമ്പര്‍ പ്രിയദര്‍ശിനി അങ്കണവാടിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി, വിദ്യഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍, കൊടുങ്ങല്ലൂര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ എക്‌സി.എഞ്ചിനീയര്‍ ശീരേഖ ജി, നഗരസഭ എഞ്ചിനീയര്‍ രാജ് ജെ.ആര്‍, ഇരിങ്ങാലക്കുട സി.ഡി.പി.ഒ. ഷംഷാദ്, എ.എല്‍.എം.എസ്. കമ്മിറ്റി അംഗം അശോകന്‍ എല്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മറ്റു കൗണ്‍സിലര്‍മാരും, അങ്കണവാടി ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

Advertisement