ഹൃദയപൂര്‍വം ഡി വൈ എഫ്‌ ഐ

48
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡി വൈ എഫ്‌ ഐ എല്ലാ ദിവസവും നല്‍കി വരുന്ന ഭക്ഷണ വിതരണത്തിന്റെ ഭാഗമായി കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം നല്‍കി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, ബ്ലോക്ക് ജോ.സെക്രടറി ടി.വി.വിജീഷ്, മേഖലാ സെക്രട്ടറി പി.എസ്.അനീഷ്, പി.എ.ഷാജഹാന്‍, ഗോകുല്‍ രാജീവ്, കെ.ജി.സനു, കെ.വി.സജീവന്‍, പി.എ.റഹീം എന്നിവര്‍ നേതൃത്വം നല്‍കി.