Saturday, November 8, 2025
23.9 C
Irinjālakuda

ദേശീയ ശുചിത്വ സർവ്വെ റാങ്കിംഗിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: നഗരസഭ സംസ്ഥാനത്ത് നമ്പർ വൺ സ്വച്ഛ സർവ്വേക്ഷൻ 2021 2022 ( ദേശീയ ശുചിത്വ സർവ്വെ ) റാങ്കിംഗിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കാറ്റഗറി 50000 – 70000 ജനസംഖ്യയുള്ള സംസ്ഥാനത്തെ 50 നഗരസഭകളിൽ ഒന്നാം സ്ഥാനം കൈവരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ശുചിത്വ മാലിന്യ സംസ്കരണം , നഗരസഭക്ക് നിലവിലുള്ള മാലിന്യ സംസ്ക്കരണ സoവി ധാനങ്ങളുടെ പ്രവർത്തന ക്ഷമത ,പൊതു സ്ഥലങ്ങളിലെ ശുചിത്വം,പൊതുജനങ്ങൾ ക്കിടയിലുള്ള അഭിപ്രായ സർവ്വേ തുടങ്ങിയ മാനദണ്ഡകളെ അടിസ്ഥാനമാക്കിയാണ് ഈ പദവി ലഭിച്ചിട്ടുള്ളത് ,ഇരിങ്ങാലക്കുട നഗരസഭ ചെയ്ത പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷനും പ്രധാന ഘടകമായിട്ടുള്ളതാണ്.അഖിലേന്ത്യ തലത്തിൽ സൗത്ത് സോൺ മേഖലയിൽ 125-) സ്ഥാനമാണ് കൈവരിച്ചിട്ടള്ളത് .ഇരിങ്ങാലക്കുട നഗരസഭ പൊതുജന അഭിപ്രായ സർവ്വേയിൽ നഗരസഭ പരിധിയിൽ താമസിക്കുന്നവരുടേയും വന്നു പോകുന്നവരുടേയും അഭിപ്രായ സർവ്വേയിൽ ഉൾപെടുത്തിയിരുന്നത് ,ഈ സർവ്വെ നടത്തുന്നതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ,സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലെ എൻ എസ് എസ് വളണ്ടിയേഴ്സ് പങ്കാളികളായിരുന്നു ,കൂടാതെ വ്യാപാരി വ്യവസായികൾ ,കുടുംബശ്രീ പ്രവർത്തകർ ഹരിതകർമ്മസേന, ജനപ്രതിനിധികൾ, ശുചീകരണ തൊഴിലാളികൾ നഗരസഭ ജീവനക്കാർ എന്നിവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വച്ഛ് ടെക്നോളജി ചലഞ്ച് ,അകം സർക്കിൾ, ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി പൊതു ‘സ്ഥല ശുചീകരണ പ്രവർത്തനങ്ങൾ, ഫ്ലാഷ് മോബ്, തെരുവ് നാടകം ,നഗരസഭയിലെ 41 വാർഡുകളിലും പ്രധാന കവലകളിൽ സ്വച്ഛതാ ആൻന്ദം പ്രചാരണം നടത്തി നടത്തിയിരുന്നു.ഇതുവഴി ശാസ്ത്രീയ മാലിന്യ സംസ്കരണ അവബോധം ബോധവൽക്കരണം ജനങ്ങളിൽ എത്തിക്കുന്നതിന് സാധിച്ചതായുo നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സോണിയ ഗിരി അഭിപ്രായപെട്ടു.ഈ പ്രശംസനീയമായ നേട്ടം കൈവരിക്കുന്നതിന് നഗരസഭയോടൊപ്പം സഹകരിച്ച ഇരിങ്ങാലക്കുട നിവാസികളോട് പ്രത്യേക നന്ദി അറിയിച്ചു.കൂടാതെ ഭാവിയിലെ തുടർ പ്രവർത്തനങ്ങൾക്ക് എല്ലാ നഗരസഭ വാസികളുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു. ഇതിന് നേതൃത്വം നൽകിയ നഗരസഭ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാർ ,വാർഡ് കൗൺസിലർമാർ,നഗരസഭ സെക്രട്ടറി ,ആരോഗ്യ വിഭാഗം ഹെൽത്ത്‌ സൂപ്ര വൈസർ ,മറ്റ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ ജീവനക്കാർ എന്നിവർക്ക് നന്ദി അറിയിച്ചു.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img