ഇരിങ്ങാലക്കുട: 2022 ഡിസംബർ 13 മുതൽ 16 വരെയുള്ള തിയ്യതികളിൽ തൃശ്ശൂരിൽ ചേരുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള ഇരിങ്ങാലക്കുട ഏരിയാതല സംഘാടകസമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ ചേർന്നു.കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ടും,സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ലാ ട്രഷറർ ടി.എ.രാമകൃഷ്ണൻ,ജില്ലാ ജോയിന്റ്സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി,സി.പി.ഐ.എം ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു)ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്,സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി,കെ.സി.പ്രേമരാജൻ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ,വെളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ.ചിറ്റിലപ്പിള്ളി,സീമ പ്രേംരാജ്,കെ.എസ്.തമ്പി,കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ,ഡോ.കെ.പി.ജോർജ്ജ്,പി.ആർ.ബാലൻ,പി.വി.ഹരിദാസ്,കെ.വി.ജിനരാജദാസ്,എം.ബി.രാഘവൻമാസ്റ്റർ,പി.എ.ലക്ഷ്മണൻ,കാട്ടൂർ രാമചന്ദ്രൻ,ഖാദർ പട്ടേപ്പാടം,കെ.എൻ.എ കുട്ടി,സജു ചന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.കർഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സംഘാടക സമിതി നിർദ്ദേശവും,ഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു.751 അംഗ സംഘാടകസമിതിയും,ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു,പ്രൊഫ.കെ.യു.അരുണൻ,അശോകൻ ചെരുവിൽ, കെ.പി.ദിവാകരൻമാസ്റ്റർ എന്നിവർ രക്ഷാധികാരികളും,വി.എ.മനോജ് കുമാർ(ചെയർമാൻ),ടി.ജി.ശങ്കരനാരായണൻ(ജനറൽ കൺവീനർ),ടി.എസ്.സജീവൻ മാസ്റ്റർ(ട്രഷറർ) എന്നിവരടങ്ങിയ 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. എം.ബി.രാജു സ്വാഗതവും,എൻ.കെ.അരവിന്ദാക്ഷൻമാസ്റ്റർ നന്ദിയും പറഞ്ഞു.
അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനം-ഏരിയാ സംഘാടക സമിതി രൂപീകരിച്ചു
Advertisement