കാട്ടൂർ പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി

150

കാട്ടൂർ: പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി. ഓഗസ്റ്റ് 15ന് സ്വകാര്യ വാഹനത്തിലാണ് കുടുംബങ്ങൾ ഭക്ഷണം കഴിക്കുന്ന തൃശ്ശൂർ പുള്ളിലെ ഷാപ്പിൽ പോയത്. അവിടെ വേറെയും കുടുംബങ്ങൾ ഉണ്ടായിരുന്നു. ഫോട്ടോ എടുത്തവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇട്ടതും. അനാവശ്യമായാണ് പ്രതിപക്ഷം ഇപ്പോൾ ഫോട്ടോ പ്രചരിപ്പിച്ച വിവാദം ഉണ്ടാക്കുന്നത്. അവധി ദിവസത്തിൽ സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നത് അത്ര വലിയ തെറ്റാണോ എന്നും ഭരണസമിതി ചോദിക്കുന്നു. ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്ന കോൺഗ്രസ്, ബിജെപി മെമ്പർമാർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂർ പോലീസിന് പരാതി നൽകി. എൽഡിഎഫ് ഭരിക്കുന്ന തൃശ്ശൂർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ജീവനക്കാരുടേയും കള്ള്ഷാപ്പ് സൽക്കാരം കോൺഗ്രസും ബിജെപിയും വിവാദമാക്കിയിരുന്നു. ഷാപ്പിലിരിന്ന് കള്ള് കുടിക്കുന്നതിന്‍റെ സെൽഫി ചിത്രമാണ് പ്രചരിച്ചത്. ഇവർ തന്നെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ഫോട്ടായാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയിരുന്നു.0People reached3Engagements–Distribution scoreBoost post3 SharesLikeCommentShare

Advertisement