വരമുദ്ര ആര്‍ട്ട് ഓഫ് ഷെയറിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചിത്ര- കരകൗശല പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

21
Advertisement

ഇരിങ്ങാലക്കുട :ഹിന്ദി പ്രചാരസഭ ഹാളില്‍ അഞ്ചുദിവസങ്ങളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ധ്യാനശ്ലോകത്തെ ആസ്പദമാക്കി രചിച്ചിരിക്കുന്ന മുപ്പതോളം ചുവര്‍ചിത്രങ്ങളും ചകിരികൊണ്ടും മറ്റ് പാഴ് വസ്തുക്കള്‍ക്കൊണ്ടും നിര്‍മ്മിച്ചിരിക്കുന്ന കരകൗശല വസ്തുക്കളും ആഭരണങ്ങള്‍, ത്രിഡി ചിത്രങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നു. വര്‍ഗ്ഗീസ് തൊടുപറമ്പില്‍, രേഖ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഇതിനുപുറമെ സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, ചിത്രരചന എന്നിവയില്‍ സൗജന്യ പരിശീലനവും ഒരുക്കിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രാമഭാരതത്തിന്റെ കലാവിഭാഗമാണ് വരമുദ്ര ആര്‍ട്ട് ഓഫ് ഷെയറിങ്ങ്.

Advertisement