ഊരകം സ്റ്റാർ ക്ലബ് വാർഷികം ആഘോഷിച്ചു

78

ഇരിങ്ങാലക്കുട: ഊരകം സ്റ്റാർ ക്ലബ് വാർഷികം ‘പൊന്നോണ സായാഹ്നം’ ലോക കേരള സഭാംഗവും ലോക മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷററുമായ ജോൺസൺ തൊമ്മന ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഭാരവാഹികളായ തോമസ് കൊടകരക്കാരൻ, ടി.സി.സുരേഷ്, ടോജോ തൊമ്മന, പി.ആർ.ജോൺ, ജയിംസ്‌ പോൾ, വിൻസെന്റ് ടി. മാത്യു എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിവാഹത്തിന്റെ അമ്പതു വർഷം പൂർത്തിയാക്കിയ ദമ്പതികളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.വിവിധ കലാപരിപാടികളും സ്ട്രിങ്സ് അവിട്ടത്തൂരിന്റെ ഗാനമേളയും നടന്നു.

Advertisement