ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും , സോപാന സംഗീതത്തിൽ ഞെരളത്ത് പുരസ്കാര ജേതാവായ ആശ സുരേഷിനെ ആദരിക്കലും ‘ നടത്തി

63

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും , സോപാന സംഗീതത്തിൽ ഞെരളത്ത് പുരസ്കാര ജേതാവായ ആശ സുരേഷിനെ ആദരിക്കലും ‘ നടത്തി. വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സമ്മേളനത്തിന് പ്രസിഡണ്ട് കെ. ഇ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ നിർമ്മാതാവ് റാഫേൽ തോമസ് ഉദ്ഘാടനം ചെയ്തു.കലാഭവൻ ജോഷി മുഖ്യാത്ഥിതി ആയിരുന്നു. അവാർഡ് ജേതാവിനെ മദർ സുപ്പീരിയർ സിസ്റ്റർ സാൽവിയ പൊന്നാടയണിയിച്ചു. സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത് സ്വാഗതവും ട്രഷർ ജോസ് മാളിയേക്കൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ജോൺസൻ മാമ്പിള്ളി, ജോയ് ആലപ്പാട്ട്, ഷാജു കണ്ടംകുളത്തി , ജോണി എടുത്തിരുത്തിക്കാരൻ , ബിയാട്രിസ് എന്നിവർ ആശംസ പറഞ്ഞു.

Advertisement