ഇന്ത്യയുടെ പവറാകാൻ ഇരിങ്ങാലക്കുടക്കാരി അനഘ പി വി

65

ഇരിങ്ങാലക്കുട: ഒക്ടോബർ മാസത്തിൽ തുർക്കിയിൽ നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ടീമിലേക്കാണ് ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായ അനഘക്ക് അവസരം ലഭിച്ചത്. ബാഡ്മിന്റൺ താരമായിരുന്ന അനഘ രണ്ടര വർഷം മുന്പാണ് പവർ ലിഫ്റ്റിംഗ് രംഗത്തേക്ക് വന്നത്. ക്രൈസ്റ്റ് കോളേജ് ഫിറ്റ്നസ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. കോളേജ് കായിക വിഭാഗം മേധാവിയായ ഡോ ബിന്റു ടി കല്യാൺ ആണ് പരിശീലകൻ. പുത്തൻകുടിയിൽ വിജയൻ അജിതാ ദാമ്പത്തികളുടെ മകളാണ് അനഘ.

Advertisement