പരിമിതികള്‍ തടസമായില്ല; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

30

ഇരിങ്ങാലക്കുട: എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തക സിന്ധു പാണ്ഡുവും പരിമിതികളെ ധീരതയോടെ അതിജീവിച്ച് മുന്നേറി മാതൃകയായ കിരണും കൂടി കലോത്സവം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ അംബിക പള്ളിപുറത്ത് അദ്ധ്യക്ഷത വഹിച്ചു..ടി.എ.മണികണ്ഠൻ,വി.എസ്.ശ്രീജ,സിസ്റ്റർ സുനിത, വി.ബി.സുനിത എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർ ആർ.എൽ..ശ്രീലാൽ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.കെ.മനുമോഹൻ നന്ദിയും പറഞ്ഞു.

Advertisement