മൽസ്യ തൊഴിലാളി സമരത്തിന് കെ.സി.വൈ.എം.ഐക്യദാർഡ്യം

27

ഇരിങ്ങാലക്കുട : കത്തീഡ്രൽ കെ.സി.വൈ.എമ്മിന്റെ നേതൃ ത്വത്തിൽ തീരദേശ ജനതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മൽസ്യ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധ യോഗം കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉൽഘാടനം ചെയ്തു കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് ചിഞ്ചു ആന്റോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യപ്രഭാഷണം നടത്തി അസി.ഡയറക്ടർ ഫാ.ജെയിൻ കടവിൽ സോ ജോ ജോയ് കെ.സി.വൈ.എം. മേഖല പ്രസിഡന്റ് സഞ്ജു ആന്റോ തോബിയാസ് സൈമൺ മുൻ രുപത ചെയർമാൻ ജോസ് മാമ്പിള്ളി കൈക്കാരൻ ബിജു പോൾ എന്നിവർ പ്രസംഗിച്ചു.

Advertisement