ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75- ാം വാർഷികത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്’ എന്നപേരിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കലാഭവൻ ജോഷി തന്റെ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ഈ മഹോത്സവത്തിന് തുടക്കമിട്ടു

57

ഇരിങ്ങാലക്കുട : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75- ാം വാർഷികത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്’ എന്നപേരിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കലാഭവൻ ജോഷി തന്റെ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ഈ മഹോത്സവത്തിന് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിളും, അധ്യാപകരും ,പിടിഎ ഭാരവാഹികളും ,വിദ്യാർത്ഥികളും തങ്ങളുടെ കൈയ്യൊപ്പുകൾ പതിപ്പിച്ചുകൊണ്ട് ഈ മഹോത്സവത്തിന് നാന്ദി കുറിച്ചു.തുടർന്നുള്ള ദിനങ്ങളിൽ ഗാന്ധി മരം നടീൽ, ബഹുവർണ്ണ പതാക ഉയർത്തൽ ,ഭരണഘടനയുടെ ആമുഖം ചൊല്ലുകയും ഏറ്റു പറയുകയും ചെയ്യൽ,സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരം, പ്രശ്നോത്തരി, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു കൊണ്ട് ഈ ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ സാഘോഷം കൊണ്ടാടുന്നു.

Advertisement