തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ.ആർ ബിന്ദു സന്ദർശിച്ചു

39

ഇരിങ്ങാലക്കുട : തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാപ്രാണം ആറാട്ടുപറമ്പിൽ ദേവസ്സി ഭാര്യ ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ.ആർ ബിന്ദു സന്ദർശനം നടത്തി. ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇവരടക്കമുള്ള നിക്ഷേപകർക്കെല്ലാം നീതി ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടെന്ന് ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്. മന്ത്രിയോടൊപ്പം സിപിഐ (എം) ഏരിയ സെക്രട്ടറി വി.എ മനോജ്കുമാർ, സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ മനുമോഹൻ, കൗൺസിലർ ടി.കെ ജയാനന്ദൻ, നിഷാദ് ഐ.ആർ, ടെസ്സി സിൽവൻ, എന്നിവർ മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.

Advertisement