പാഠ്യേതര കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ഒരുക്കി ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ

150
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വെച്ച് ജൂലൈ 30 ശനിയാഴ്ച അസാപ് കേരള നൈപുണ്യ പരിചയമേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേളയുടെ ഭാഗമായി ജ്യോതിസ് കോളേജിലെ കുട്ടികളുടെ പാഠ്യേതര കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ഒരുക്കിയിരുന്നു ജ്യോതിസ് കോളേജിൻറെ ആഭിമുഖ്യത്തിൽ നെറ്റിപ്പട്ടം നിർമ്മാണ പരിശീലനം നേടിയ വിദ്യാർത്ഥികൾ നെറ്റിപ്പട്ടം നിർമ്മിക്കുകയും വില്പനയ്ക്കായി തയ്യാറാക്കുകയും ചെയ്തു.വീടുകളിൽ നിത്യോപയോഗത്തിനവശ്യമായ ഹാൻഡ് വാഷ് ,ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്ലീനർ, സോപ്പ് പൗഡർ എന്നി ഉൽപ്പന്നങ്ങളുടെ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ വിൽപനയ്ക്കായി തയ്യാറാക്കിയിരുന്നു. കൂടാതെ ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾ ഓർഡറുകൾ അനുസരിച്ച് ചെയ്തു കൊടുക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സോഷ്യൽ സർവീസ് എന്ന ആശയം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങൾ വിദ്യാർഥികൾ ശേഖരിച്ച് കോളേജിൻറെ ക്ലോത്ത് ബാങ്കിൽ സൂക്ഷിക്കുകയും ,ഈ ശേഖരിച്ച വസ്ത്രങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന വിദ്യാർത്ഥികളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച വസ്ത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement