ജെ.സി.ഐ. ബിഗ് ഷോയും വിൽ ചെയർ വിതരണോൽഘാടനവും ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉൽഘാടനം ചെയ്തു

40

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്ത്വത്തിൽ അശരണരായ അംഗവൈകല്യമുള്ളവർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണവും ബിഗ് ഷോയും ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉൽഘാടനം ചെയ്തു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇന്നസെന്റിന് മന്ത്രി സമ്മാനിച്ചു ഇന്നസെന്റ് മലയാള സിനിമയുടെ അഭിമാനമാണന്ന് മന്ത്രി അവാർഡ് നൽകി കൊണ്ട് സംസാരിച്ചു ഭരത് സുരേഷ് ഗോപി മുഖ്യാതിഥി ആയിരുന്നു മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ജെ. സി.ഐ. സോൺ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ് പ്രോഗ്രാം ഡയറക്ടർമാരായ ഡിബിൻ അമ്പൂക്കൻ നിസാർ അഷറഫ് മുൻ പ്രസിഡന്റുമാരായ മണിലാൽ വി.ബി. ടെൽസൺ കോട്ടോളി അഡ്വ. ജോൺ നിധിൻ തോമസ് സോൺ സെക്രട്ടറി മേ ജോ ജോസ് ചാപ്റ്റർ സെക്രട്ടറി ഷൈജോ ജോസ് ലേഡി ജെ.സി. പ്രസിഡന്റ് ട്രീസ ഡയസ് ജെ.ജെ. വിംഗ് ചെയർമാൻ അലൻ ടെൽസൺ എന്നിവർ പ്രസംഗിച്ചു ആദ്യ ഘട്ടമായി ഒരു ലക്ഷം രൂപയോളം വില വരുന്ന പത്ത് ഇലക്ട്രോണിക് വീൽ ചെയറുകൾ വിതരണം ചെയ്തു തുടർന്ന് പ്രശസ്ത സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി യുടെ നേതൃത്വത്തിൽ സിനിമ സീരിbയൽ താരങ്ങൾ പങ്കെടുത്ത ബിഗ് ഷോയും ഉണ്ടായിരുന്നു.

Advertisement