കേരള കർഷക സംഘം മാള ഏരിയ സമ്മേളനം വെള്ളാങ്ങല്ലൂരിൽ കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം എം.എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു

60

മാള: കേരള കർഷക സംഘം മാള ഏരിയ സമ്മേളനം വെള്ളാങ്ങല്ലൂരിൽ കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം എം.എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം മാള ഏരിയ പ്രസിഡന്റ് എം.എസ് മൊയ്തീൻ, ജോസ് മാഞ്ഞൂരാൻ, സുധ ദേവദാസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കർഷക സംഘം മാള ഏരിയ സെക്രട്ടറി കെ. അരവിന്ദൻ മാസ്റ്റർ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.എ രാമകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസ്, ടി.ജി.ശങ്കരനാരായണൻ തുടങ്ങിയ സഖാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ അഭിഭാഷകനായി എൻ റോൾ ചെയ്യുകയും , യോഗയിൽ 1008 സൂര്യനമസ്കാരം ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് , ഏഷ്യൻ ബുക്ക് ഓഫ്റെക്കോഡ്കരസ്ഥമാക്കിയകർഷക സംഘം വെള്ളാങ്ങല്ലൂർ നോർത്ത് മേഖല പ്രസിഡന്റ് ഷമ്മി ജോസഫിനെ ആദരിച്ചു. സിപിഐ (എം) ജില്ലാ കമ്മറ്റിയംഗം എം രാജേഷ് , സി.പി.ഐ (എം)ഏരിയ സെക്രട്ടറി ടി.കെ സന്തോഷ് തുടങ്ങിയ സഖാക്കൾ അഭിവാദ്യം ചെയ്തു സംസാരിച്ചു. രാവിലെ വെള്ളാങ്ങല്ലൂർ സെന്റെറിൽ പ്രകടനം നടന്നു. ഏരിയ പ്രസിഡന്റ് എം എസ് മൊയ്തീൻ പതാക ഉയർത്തി സംഘാടകസമിതി ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു.

Advertisement