ഇരിങ്ങാലക്കുട :സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആഗസ്റ്റ് 14 ന് നടക്കുന്ന വനിത സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. കേരള മഹിള സംഘം ജില്ലാ സെക്രട്ടറി എം സ്വർണ്ണലത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ, കെ എസ് ജയ, ബിനോയ് ഷബീർ, രമ ബാഹുലേയൻ, അനിത രാധാകൃഷ്ണൻ, സി ആർ റോസിലി, സുനന്ദ ശശി,സജിന പർവിൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു കേരള മഹിളാ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത സംഘാടനത്തിൽ നടക്കുന്ന സെമിനാറിൽ ചേലക്കര മുതൽ തൃശൂർ ജില്ലയിലെ അറ്റത്തുള്ള ചാലക്കുടി, കൊടുങ്ങല്ലൂർ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകറിച്ച് 1500 പ്രതിനിധികൾ പങ്കെടുന്ന സെമിനാറിന്റെ സംഘാടക സമിതി ഭാരവാഹികൾ ചെയർപേഴ്സൺ എം.സ്വർണ്ണലത, ജനറൽ കൺവീനർ പി.മണി,ട്രഷറർ അനിത രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ വിപുലമായ കമ്മിറ്റിയെ യോഗം സിപിഐ തിരഞ്ഞെടുത്തു. ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട ടൗൺഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
സി പി ഐ ജില്ലാ തല വനിതാ സെമിനാർ ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 14ന്,1500 പ്രതിനിധികൾ പങ്കെടുക്കും
Advertisement