വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് മന്ത്രി ഡോ.ആർ.ബിന്ദു

ഇരിങ്ങാലക്കുട : കേരളത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളെയും ഭാവി തലമുറകൾ ഒരിക്കലും മറക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മണ്ഡലംതല വിദ്യാർത്ഥി പ്രതിഭാപുരസ്‌ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. ബിന്ദു.പുതുതലമുറ കുട്ടികൾ അവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള വഴികൾ തേടി വേണം മുന്നോട്ടു പോകാൻ.ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ട് പുറത്തു പോകുന്നതിന് പകരം പുറമെനിന്നുള്ളവരെ കൂടി കേരളത്തിലേക്ക് ആകർഷിക്കുന്ന ബ്രെയിൻ ഗെയ്ൻ രീതിയിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ സംസ്ഥാന സർക്കാർ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി. ഡോ. ആർ. ബിന്ദു പറഞ്ഞു.മണ്ഡലത്തിൽ നിന്ന് എസ്എസ്എൽസി – പ്ലസ് ടു – വി എച്ച് എസ് ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസോടെ സുവർണ്ണ വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയുമാണ് ആദരിച്ചത്.മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ ഉന്നതവിജയം നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകിയത്.
കാലടി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

Hot this week

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

Topics

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം: മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ...

ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ്

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ...
spot_img

Related Articles

Popular Categories

spot_imgspot_img