പൊതു സമൂഹത്തിലെ വനിതകളോടുള്ള വിവേചനങ്ങൾക്കെതിരായും വനിതാ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി വനിതാ മുന്നേറ്റ ജാഥ ജില്ലയിൽ പര്യടനം നടത്തി

18

ഇരിങ്ങാലക്കുട :പൊതു സമൂഹത്തിലെ വനിതകളോടുള്ള വിവേചനങ്ങൾക്കെതിരായും വനിതാ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മറ്റി സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥ ‘ഉണർവ് ‘ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി സുഗൈത കുമാരി എം. എസ്. ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. വി. ഹാപ്പി വൈസ് ക്യാപ്റ്റനും സംസ്ഥാന പ്രസിഡണ്ട് ബിന്ദു രാജൻ മാനേജരു മായ ജാഥ ‘നോ ഫിയർ നോ ടിയർ വി വിൽ’ എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്.ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ജാഥക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകി.വടക്കാഞ്ചേരിയിലെ സ്വീകരണ പൊതുയോഗത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ കൗൺസിൽ അംഗം എ. എം. സിജി അധ്യക്ഷത വഹിച്ചു. ഷീന വി. ജെ,ഇ. ആർ. രാജി എന്നിവർ പ്രസംഗിച്ചു.ചാവക്കാട് നടത്തിയ സ്വീകരണ പൊതുയോഗത്തിൽ ജോയിന്റ് കൗൺസിൽ മേഖലാ ജോയിന്റ് സെക്രട്ടറി ലിന്റ പി. പി.അധ്യക്ഷത വഹിച്ചു.ദിവ്യ.കെ. എം. സീനത്ത് എന്നിവർ സംസാരിച്ചു.ഇരിങ്ങാലക്കുട നടത്തിയ സ്വീകരണ പൊതുയോഗത്തി ൽ ജോയിന്റ് കൗൺസിൽ ചാലക്കുടി മേഖലാ വനിതാ കമ്മറ്റി പ്രസിഡണ്ട് ജിഷി പി. പി.അധ്യക്ഷത വഹിച്ചു.ഇ. ജി. റാണി സോണി ഇ. ഡി.എന്നിവർ സംസാരിച്ചു.ജാഥാ സ്വീകരണത്തിന് ക്യാപ്റ്റൻ എം. എസ്. സുഗൈത കുമാരി നന്ദി പറഞ്ഞു. ജാഥ 25 ന് തിരുവനന്തപുരത്ത് സമാപിക്കും.

Advertisement