കേരള കർഷക സംഘം കാട്ടൂർ പഞ്ചായത്ത്‌ സമ്മേളനം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു

29

കാട്ടൂർ: കേരള കർഷക സംഘം കാട്ടൂർ പഞ്ചായത്ത്‌ സമ്മേളനം ടി. കെ. ബാലൻ ഹാളിൽ വച്ച് കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.കണ്ണൻ മുള്ളങ്ങര അധ്യക്ഷത വഹിച്ചു. മനോജ്‌ വലിയപറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ ട്രഷറർ ഹരിദാസ് പട്ടത്ത്, എൻ ബി പവിത്രൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കെ ബി സനു സ്വാഗതവും, അരവിന്ദാഷൻ എടക്കടുപറമ്പിൽ നന്ദിയും പറഞ്ഞു.കാട്ടൂർ പഞ്ചായത്ത്‌ മേഖല കമ്മിറ്റിയുടെ ഭാരവാഹികളായി മനോജ്‌ വലിയപറമ്പിൽ സെക്രട്ടറി, അരവിന്ദാഷൻ എടക്കാട്ടു പറമ്പിൽ പ്രസിഡന്റ്‌, ബിജോയ്‌ ടി.സ് ട്രഷറർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisement