രാത്രിയും പകലാക്കി മാനസിക ആരോഗ്യകേന്ദ്രത്തിൽ സേവനം ചെയ്ത് തവനിഷ് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടന ആയ തവനിഷ്

39

തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി. ഉച്ചക്ക് 2.30 മുതൽ രാത്രി 11.30 വരെ ആണ് നാൽപതോളം വളന്റീയേർസുമായി തവനിഷ് സേവനം ചെയ്തത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു കളക്ടർ ശ്രീമതി ഹരിത വി കുമാർ ഉൽഘാ ടനം നിർവഹിച്ചു.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽറവ ഫാ. ജോയ് പീണിക്കപറമ്പിൽ, ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും പ്രവാസിഅസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ വേണുഗോപാൽ മേനോൻ, ജയന്ത്‌ (K.F.B സെക്രട്ടറി ) എന്നിവർ ആശംസകൾ അർപ്പിച്ചു. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസിസ്റ്റന്റ് പ്രൊഫ. മുവിഷ് മുരളി, റീജ യൂജിൻ,അയന വി. പി, സുരേഷ് ഗോവിന്ദ് എന്നിവരും തവനിഷ് സംഘാടകരായ ആന്റണി, എയ്ഞ്ചൽ , മെറിൻ, അശ്വതി, ഹാദി, ജഗൻ എന്നിവരും 40 ഓളം തവനിഷ് വോളന്റിയെഴ്സും പങ്കുചേർന്നു.

Advertisement