പുലയന്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാസമ്മേളനം ഇരിങ്ങാലക്കുട ഹിന്ദി പ്രചരണ സഭാ ഹാളില്‍ വെച്ച് നടന്നു

44

ഇരിങ്ങാലക്കുട :പുലയന്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാസമ്മേളനം ഇരിങ്ങാലക്കുട ഹിന്ദി പ്രചരണ സഭാ ഹാളില്‍ വെച്ച് നടന്നു. സമ്മേളനത്തില്‍ സംഘടന പ്രസിഡന്റ് എന്‍ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം റിട്ട.പ്രൊഫ.സി. റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ഒ.എസ് അവിനാഷ് ആശംസകള്‍ നേര്‍ന്നു. ടി.വി രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി എസ് രമേശ്‌വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. കെ.പി സുബ്രന്‍, വേലായുധന്‍ കാരക്കാട എന്നിവര്‍ സംസാരിച്ചു. പി കെ ചാത്തന്‍ മാസ്റ്റര്‍ പ്രതിമ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിക്കുവാന്‍ കേരള സര്‍ക്കാറിനോടും ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.എന്‍.കെ.ബാലന്‍-പ്രസിഡന്റ്, കെ.കെ.രവി-വൈസ്.പ്രസിഡന്റ്, കെ.പി.സുദര്‍ശന്‍- സെക്രട്ടറി, ടി.വി.രാജന്‍-ജോ.സെക്രട്ടറി എന്നിങ്ങനെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisement