ഭരണകൂടവും കോർപ്പറേറ്റുകളും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി സംജാതമായി : -കെ ഇ ഇസ്മയിൽ

41

ഇരിങ്ങാലക്കുട :ഭരണകൂടം ഏതാണ് കോർപ്പറ്റുകൾ എതാണ് എന്ന് തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രാജ്യത്തെ ഗവൺമെന്റ് കൊടിശ്വരന്മാരൊത്ത് തമ്മിൽ ഐക്യപെട്ടുപോകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ..ഇസ്മയിൽ അഭിപ്രായപ്പെട്ടു.മൂന്ന് ദിവസമായി നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിനോടാനുബന്ദിച്ച പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്‌ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യമാകെ വിദ്വഷത്തിന്റെ വിത്തുകൾപാകി സാമ്പത്തിക രംഗത്തുണ്ടായ വമ്പിച്ച തകർച്ചയിൽ നിന്നും ശ്രദ്ധ തീരിച്ചുവിടുകയാണ് വെറുപ്പിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മോദി ഭരണകൂടത്തിന്റെ ശ്രമം. ഇതുവരെയുണ്ടായ ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായി രാജ്യത്തിന്റെ ഭരണക്രമത്തിൽ സമൂലമായ അഴിച്ചു പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്കും, കൃഷിക്കാർക്കുമെതിരെ കോർപ്പറ്റനുകൂല നയങ്ങൾ സ്വീകരിക്കുന്നു.ഗവൺമെന്റ് പൊതുമേഖലയെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുക്കുകയാണ്. ഈ ഗവൺകമന്റിനെ എത്രയും വേഗം അധികാരത്തിൽ നിന്ന് പുറത്താക്കാൻ രാജ്യത്തെ മറ്റു ജനാധിപത്യ ശക്തികൾ ഒന്നിക്കെണ്ട സാഹചര്യമാണ്‌ ഇന്നുള്ളത്. എന്നാൽ വലതുപക്ഷ ശക്തികൾക്കെതിരായുള്ള പോരാട്ടത്തിൽ കോൺഗ്രസ്സിന്റെ നിലപാട് സംശയാസ്പദമാണ് മൃതു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസ്സിന് ഈ ഫാസ്റ്റിറ്റ് ഭരണത്തിനെതിരെ ശക്തമായ നിലപാട് സ്ഥികരിക്കാൻ കഴിയത്ത അവസ്ഥയാണ് നിലനിൽക്കുന്നത് യു പി യിൽ നടന്ന തെരഞ്ഞെടുപിൽ മതേതര വോട്ടുകൾ ഭിന്നിപിക്കുന്ന നിലപാടാണ് ക്രാണ്ഗ്രസ്സ് സ്വീക്കരിക്കുന്നത് ഇത്തരം നിലപാടുകളിൽ നിന്ന് കോൺഗ്രസ്റ്റ് പിന്തിരിയാത്ത കാലത്തോളം ആ പാർട്ടി രക്ഷപ്പെടുവാൻ സാദ്ധ്യതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്തർദേശീയ, ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ട സമ്മേളനത്തെ കെ വി. രാമകൃഷ്ണൻ, ബിനോയ്‌ ഷബീർ , അനിത രാധാകൃഷ്ണൻ, കെ എസ്. പ്രസാദ് എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.മണ്ഡലം സെക്രട്ടറി പി മണി മണ്ഡലം പ്രവർത്തന റിപ്പോർട്ടും, അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ് രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു,എ.ജെ ബേബി മിനുട്സ് കമ്മിറ്റിയെയും,കെ.കെ ശിവൻ പ്രമേയം കമ്മിറ്റിയെയും നിയന്ദ്രിച്ചു ക്രഡൻഷ്യൽ കമ്മിറ്റിയെ ടി.സി അർജുനനും നിയന്ദ്രിച്ചു മുതിർന്ന അംഗം കെ സി. ഗംഗാധരൻ സമ്മേളന നഗരിയിൽ പാർട്ടി പതാക ഉയർത്തി.പ്രതിനിധി സമ്മേളനത്തെ അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ദേശീയ കൗൺസിൽ അംഗം അഡ്വക്കേറ്റ് :കെ പി. രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗം സി എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ കെ. വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ,സ്വാഗത സംഘം കൺവീനർ എൻ കെ. ഉദയപ്രകാശ്,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ. സുധീഷ്, കെ ജി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു സമ്മേളനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പൊതു സമ്മേളനം ദീശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു സ്മൃതി, പതാക, ബാനർ, കൊടിമര ജാഥകൾ മണ്ഡലത്തിലെ വിവിധ നേതാക്കൾ നയിച്ചു. കാട്ടൂർ കെ കെ. അഭിമന്ന്യൂ സ്മൃതി കേന്ദ്രത്തിൽ നിന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എം ബി. ലത്തീഫ് ക്യാപ്റ്റനും,മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷീല അജയ്‌ഘോഷ് വൈസ് ക്യാപ്റ്റനും, കെ കെ ശിവൻ ഡയറക്ടറുമായി പുറപ്പെട്ട സ്മൃതി ജാഥ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് :വി എസ്. സുനിൽകുമാർ ഉത്ഘാടനം ചെയ്തു.മണ്ഡലത്തിലെ വിവിധ മേഖലകളിലായി 24 മണ്മറഞ്ഞ 24 നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ നിന്ന് രക്ത പതാകകൾ ഏറ്റ് വാങ്ങി സമ്മേളന നഗരിയിൽ എത്തിചേർന്ന് മുതിർന്ന 24 നേതാക്കൾ സ്മൃതി പതാകകൾ ഉയർത്തി. പടിയൂർ ഇ കെ. രാജൻ സ്മൃതി കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട പതാക ജാഥ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് :ടി ആർ. രമേഷ്കുമാർ ഉത്ഘാടനം ചെയ്തു കെ വി. രാമകൃഷ്ണൻ ക്യാപ്റ്റനായും, അൽഫോൻസാ തോമസ് വൈസ് ക്യാപ്റ്റനുമായ ജാഥ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. ഇരിഞ്ഞാലക്കുട കനാൽ സ്തംബത്തിൽ നിന്ന് ടി വി. ലീല സ്മൃതികുടിരത്തിൽ നിന്ന് ആരംഭിച്ച ബാനർ ജാഥ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ. സുധീഷ് ഉത്ഘാടനം ചെയ്തു, അനിത രാധ രാധാകൃഷ്ണൻ ക്യാപ്റ്റനായും, പി എസ്. കൃഷ്ണകുമാർ വൈസ് ക്യാപ്റ്റനായും മുന്നോട്ട് പോയ ജാഥ വൈകുന്നേരം സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.കോലൊത്തുംപടിയിലെ കെ വി. ഉണ്ണി സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ച കൊടിമര ജാഥ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു ബിനോയ്‌ ഷബീർ ക്യാപ്റ്റനായും, സ്വപ്ന നെജിൻ വൈസ് ക്യാപ്റ്റനായും കെ സി.ബിജു മുന്നോട്ട് പോയ ജാഥ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.

Advertisement