മുരിയാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങളെയും, റിട്ടയര്‍ ചെയ്ത അംഗന്‍വാടി ടീച്ചര്‍മാരെയും ആദരിച്ചു

17

മുരിയാട്: ഗ്രാമപഞ്ചായത്ത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി SSLC, പ്ലസ്‌ ടു ഫുള്‍ എ+ ലഭിച്ച വിദ്യാര്‍ത്ഥികളെയും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങളെയും, റിട്ടയര്‍ ചെയ്ത അംഗന്‍വാടി ടീച്ചര്‍മാരെയും ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സരിത സുരേഷ് സ്വാഗതവും ഭരണസമിതി അംഗം റോസ്മി ജയേഷ് നന്ദിയും പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി പ്രശാന്ത്‌, കെ.യു.വിജയന്‍, രതിഗോപി, ഭരണസമിതി അംഗങ്ങളായ സുനില്‍കുമാര്‍, വൃന്ദകുമാരി കെ, ജിനി സതീശന്‍, ശ്രീജിത്ത്‌ പട്ടത്ത്, നികിത അനൂപ്‌, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, തോമസ്‌ തൊകലത്ത്, മണി സജയന്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദപുരം ഇഎംഎസ് ഹാളില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവം 7-ാം തീയതി വരെ തുടരും.

Advertisement