സി.ഐ.ടി.യു.പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു

25

മാപ്രാണം: സി.ഐ.ടി.യു.പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു.സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി പ്രസിഡണ്ട് വി.എ.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.വി.കെ.ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം രജിത വിജീഷ് അഭിവാദ്യപ്രസംഗം നടത്തി.വിവിധ ഘടകയൂണിയനുകളെ പ്രതിനിധീകരിച്ച് പി.കെ.സുരേഷ്,സതി സുബ്രഹ്മണ്യൻ,കെ.വി.സുനിലൻ,സി.സി.സുനിൽ,ഐ.ആർ.ബൈജു,അനിലൻ കുറ്റാശ്ശേരി, സി.ആർ.നിഷാദ്,കെ.വി.ഷാജി, കെ.കെ.ദാസൻ,ബിന്ദു ഷജിൽകുമാർ,അമ്പിളി മഹേഷ്,പ്രജിത സുനിൽകുമാർ,പി.വി.സദാനന്ദൻ,കെ.കെ.ഷൈലജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.എം.ബി.രാജു സ്വാഗതവും,പി.എസ്.വിശ്വംഭരൻ നന്ദിയും പറഞ്ഞു.29 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയെയും, കൺവീനറായി പി.എസ്.വിശ്വംഭരനെയും തെരഞ്ഞെടുത്തു.

Advertisement