കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

50

ഇരിങ്ങാലക്കുട : ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ,തൃശ്ശൂർ റൂറൽ ജില്ലാ കമ്മിറ്റിയും ക്രൈസ്റ്റ് കോളേജ് ഓട്ടൊണോമസ് ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീം യൂണിററ്‌സ് 20 ,49 എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ: ഫാ:ഡോ.ജോളി ആൻഡ്രൂസ് സി എം എ യോഗത്തിന് സ്വാഗതാമർപ്പിച്ച് സംസാരിച്ചു. ഐശ്വര്യ ഡോങ്റേ IPS ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തൃശ്ശൂർ റൂറൽ കെ പി ഒ പ്രസിഡന്റ് . കെ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ:ജോയ് പീനിക്കപ്പറമ്പിൽ, ഇരിങ്ങാലക്കുട ഡി വൈ എസ് പി . ബാബു കെ തോമസ്,ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ .ഷാജൻ എം എസ് എന്നിവർ ആശംസകൾ അർപ്പിചു സംസാരിച്ചു.എൻ എസ് എസ് പ്രൊഗ്രാം ഓഫീസർമാരായ തരുൺ ആർ ,ജിൻസി എസ് ,ജോമേഷ് ജോസ് ,ഹസ്മിന ഫാത്തിമ എന്നിവർ നേതൃത്വം വഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് പ്രിവന്റീവ് ഓഫീസർ റാഫേൽ എം എൽ ക്ലാസ് നയിച്ചു. തൃശ്ശൂർ റൂറൽ പോലീസ് കമ്മിറ്റി ട്രഷറർ സി കെ ബിനയൻ നന്ദി പ്രകടിപ്പിച്ചു.തുടർന്ന് കോളേജ് അങ്കണത്തിൽ ലഹരി വിരുദ്ധ ആശയം മുന്നോട്ടു വക്കുന്ന തെരുവുനാടകം അവതരിപ്പിച്ചു.

Advertisement