ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും – വാരിയർ സമാജം

35

നെല്ലായി: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം വൈലൂർ വാരിയത്ത് ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുവാനും, സമുദാം യംഗങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് പെൻഷൻ, ചികിത്സാ സഹായം എന്നിവ നൽകുവാനും തീരുമാനിച്ചു. ജൂൺ 26 ന് തീർത്ഥയാത്ര പോകുന്നതാണു്. സെക്രട്ടറി വി.വി.ഗിരീശൻ , ടി. രാമൻകുട്ടി, വി. മഹേഷ്, ഉണ്ണികൃഷ്ണവാരിയർ , ടി.വി.രാജൻ, വത്സല വാരസ്യാർ, വി.കമലം, എസ്.കൃഷ്ണകുമാർ, പി.എം രമേഷ് വാര്യർ എന്നിവർ പ്രസംഗിച്ചു.

Advertisement