ജെ.സി.ഐ. പരിസ്ഥിതി സംരക്ഷണ സൈക്കിൾ റാലി നടത്തി

17

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ഇരിങ്ങാലക്കുട സൈക്കിൾ ക്ലബിന്റെ സഹകരണത്തോടെ പരിസ്ഥിതി വാരാചരണത്തോടുഭന്ധിച്ച് പരിസ്ഥിതി സന്ദേശങ്ങളടങ്ങുന്ന സൈക്കിൾ റാലി മുനിസിപ്പൽ ഓഫിസ് പരിസരത്ത് വെച്ച് റിട്ടയേർഡ് ഡി.വൈ.എസ്.പി. തോമസ് കാട്ടുക്കാരൻ ഫ്ലാഗ് ഓഫ് ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ജിസൻ പി.ജെ. സെക്രട്ടറി വിവറി ജോൺ മൂൻ പ്രസിഡന്റുമാരായ മണിലാൽ വി.ബി.അഡ്വ. ജോൺ നിധിൻ തോമസ് ഷിജു പെരേപ്പാടൻ ഡയസ് ജോസഫ് ലിഷോൺ ജോസ് എന്നിവർ പ്രസംഗിച്ചു അവിട്ടത്തൂർ പൊതുമ്പു ചിറയിൽ നടന്ന സമാപന സമ്മേളനംതൈ നട്ട് വേളൂക്കര വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ബി ബിൻ തുടിയത്ത് ഉദ്ഘാടനം ചെയ്തു.

Advertisement