ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശമുണർത്തുന്ന പ്ലക്കാർഡുമായി വിദ്യാലയത്തിൽ നിന്ന് സൈക്കിൾ റാലി നടത്തി. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , മാനേജർ പ്രൊ.എം.എസ്. വിശ്വനാഥൻ എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫെഡറൽ ബാങ്ക് , ഇരിങ്ങാലക്കുട വിതരണം ചെയ്ത വൃക്ഷ തൈകൾ വിദ്യാലയങ്കണത്തിൽ നട്ടു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി വിഷയങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റ്, നൃത്തം, പ്രസംഗം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പോസ്റ്റർ രചന , പ്ലക്കാർഡ് നിർമ്മാണം, കളറിങ്ങ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ , കൺവീനർ എൻ.ആർ. ദിവ്യ, ജോ. കൺവീനർ ഇ.എൻ. നിമിഷ, എന്നിവർ നേതൃത്വം നൽകി. എസ്.എൻ. ഇ . എസ്. ജോ. സെക്രട്ടറി കെ.യു. ജ്യോതിഷ്, എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.0People reached0Engagements–Distribution scoreBoost postLikeCommentShare
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി സൈക്കിൾ റാലിയുമായി ശാന്തി നികേതൻ വിദ്യാർത്ഥികൾ
Advertisement