കാറളം ഗ്രാമ പഞ്ചായത്തിലെ 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു

42

കാറളം: ഗ്രാമ പഞ്ചായത്തിലെ മനപ്പടിയിലുള്ള 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 10 ലക്ഷം രൂപയുമുപയോഗിച്ചാണ് പുതിയ അംഗൻവാടി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്.2000 ചതുരശ്ര അടിയിൽ പൂർത്തിയാക്കിയ പ്രസ്തുത അംഗൻവാടി കെട്ടിടത്തിൽ താഴത്തെ നിലയിൽ അലമാരയോട് കൂടിയ ക്ലാസ്സ് റൂം, ഗോവണി ഒന്നാം നിലയിൽ കോൺക്രീറ്റിംങ്ങും , ആവശ്യമായിടത്ത് റൂഫ് ഷീറ്റിംങ്ങും ഉൾപ്പെടുന്നു. കൂടാതെ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, ഗേറ്റോടു കൂടിയ ചുറ്റുമതിൽ എന്നിവയുമുണ്ട്. അംഗൻവാടി അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ , മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ് ഘോഷ് , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ് , കാറളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രജനി നന്ദകുമാർ , ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ.എസ്. രമേശ്, കാറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്.ശശികുമാർ , കാറളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക സുഭാഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ സ്വാഗതവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ശ്രീചിത്ത് നന്ദിയും പറഞ്ഞു.

Advertisement