Saturday, July 18, 2026
24.6 C
Irinjālakuda

അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ അപൂർവയിനം ശൂലവലചിറകനെ (Osmylidae or lance lacewing) കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽ നിന്ന് കണ്ടെത്തി. പശ്ചിമഘട്ടത്തിൽ നിന്ന് ആദ്യമായിട്ടാണ് ‘സ്പൈലോസ്മൈലസ് ട്യൂബർകുലാറ്റസ്’ (Spilosmylus tuberculatus),എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്. ഓസ്മിലിഡേ (Osmylidae) കുടുംബത്തെയും ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തുന്നത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെഅടുത്തിടെ പ്രസിദ്ധീകരിച്ച ലക്കത്തിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ സൂര്യനാരായണൻ ടി. ബി., ഗവേഷണ മേധാവിയും അസിസ്റ്റന്റ്പ്രൊഫെസ്സറുമായ ഡോ. ബിജോയ് സി., എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. ഈ റിപ്പോർട്ട് കൂടാതെ, ബാലാഘട്ട് (മധ്യപ്രദേശ്), ആസാം, ആൻഡമാൻ ദ്വീപുകൾ, മഹാരാഷ്ട്ര തുടങ്ങിയഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും സ്പിലോസ്മൈലസ് ട്യൂബർകുലേറ്റസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റെ (CSIR) സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img