സിപിഐ യുടെയും ബി കെ എം യു വിന്റെയും പ്രമുഖ നേതാവ് എൻ.ആർ. കോച്ചൻ (86 വയസ്സ്) അന്തരിച്ചു

55

ഇരിങ്ങാലക്കുട:സിപിഐ യുടെയും ബി കെ എം യു വിന്റെയും പ്രമുഖ നേതാവ് എൻ.ആർ. കോച്ചൻ (86 വയസ്സ്) അന്തരിച്ചു. നുപ്ളി രാമന്റെയും നീലിയുടെയും മകനാണ്.25 വർഷം കാറളം ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. 1977 മുതൽ 1979 വരെ നോമിനേറ്റഡ് അംഗമായും 1979 മുതൽ 2000 വരെ തെരഞ്ഞെടുക്കപ്പെട്ട അംഗുമായിരുന്നു. അവസാനത്തെ അഞ്ച് വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. കർഷക തൊഴിലാളി ഫെഡറേഷൻ ബി കെ എം യു ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.കേരളത്തിലെ പ്രശസ്തനായ ഉടുക്കുവാദ്യ കലാകാരനായിരുന്ന അദ്ദേഹം തൃശൂർ ജില്ലയിലെ ദേശവിളക്കുകളിൽ നിത്യസാന്നിദ്ധ്യമായിരുന്നു. ടി എൻ. നമ്പൂതിരി അവാർഡും കരിന്തലക്കൂട്ടം പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.തിരക്കിട്ട പൊതുപ്രവർത്തനത്തിനിടയിലും മികച്ച കർഷകനാവാനും സഖാവിന് കഴിഞ്ഞു.സിപിഐ കാറളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.രാഷ്ട്രീയ കക്ഷിഭേദമന്യേ സർവ്വരുടെയും ആദരവും സ്നേഹവും പിടിച്ചു പറ്റുന്ന പ്രവർത്തന ശൈലിക്കുടമയാ യിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ. വത്സരാജ്, സിപിഐ എം ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി മനോജ്‌ കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ.ദേവീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല വിജയകുമാർ, എം എൽ എ ഇ ടി. ടൈസൻ, ഉല്ലാസ് കളക്കാട്ട്,കെ ശ്രീകുമാർ, പി മണി, ടി കെ. സുധീഷ് എന്നിവർ ഉൾപ്പെടെ വിവിധ സാമൂഹ്യ സാമൂഹ്യ പ്രമുഖർ അനുശോചനം രേഖപ്പെടുത്താൻ എത്തിച്ചേർന്നു ഭാര്യ :- കുഞ്ഞിക്കാളി (Late)മക്കൾ:- കാർത്ത്യായനി, ലത, അംബിക, ഉദയപ്രകാശ് (സിപിഐ ഇരിങ്ങാലക്കുട മണ്ഡലം അസി.സെക്രട്ടറി&മുൻജില്ലാ പഞ്ചാ. വൈസ് പ്രസിഡന്റ്) വീട്ടുവളപ്പിൽ സംസ്കാരം 6മണിക്ക് നടത്തി.

Advertisement