Friday, September 5, 2025
23.2 C
Irinjālakuda

പ്രവേശനോത്സവം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും വർണ്ണാഭമായ് നടത്തണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ജൂൺ 1 മുതൽ ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷത്തിൽ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായ ആസൂത്രണമൊരുക്കി വിദ്യാലയങ്ങൾ തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത മണ്ഡലത്തിലെ ജനപ്രതിനിധികൾ , വിദ്യാഭ്യാസ ഓഫീസർമാർ , പ്രിൻസിപ്പിൾമാർ , പ്രധാന അദ്ധ്യാപകർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .യോഗത്തിൽ ആർ.ഡി.ഡി. അബ്ദുൾ കരീം, ഡി.ഡി.ഇ. മദനമോഹൻ ടി.വി, ഡി.ഇ ഒ . സുരേഷ് എൻ.ഡി എന്നിവർ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിനെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ് ധനീഷ്, ലതാ സഹദേവൻ എന്നിവരും വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ , പ്രധാന അദ്ധ്യാപകർ എന്നിവരും നിർദേശങ്ങൾ സമർപ്പിച്ചു.കോവിഡ് കാലഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ തുടർന്നും ഉണ്ടാകണമെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, എല്ലാ വിദ്യാലയങ്ങളിലും ഭിന്നശേഷി കരുതൽ ഉണ്ടാകണമെന്നും, 12-17 വയസ്സ് വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ 100% ആക്കണമെന്നും, കെട്ടിടങ്ങളുടെ ഫിറ്റ്നസ്സിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുതെന്നും, പണി പൂർത്തീകരിക്കാനുള്ള വിദ്യാലയങ്ങളിൽ അടിയന്തിരമായി പണികൾ പൂർത്തികരിക്കണമെന്നും, ജൂൺ 1 ന് മുമ്പ് വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തണമെന്നും പ്രവേശനോത്സവം വർണ്ണാഭമായി നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.

Hot this week

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ സി എൽ സി...

കാലിക്കട്ട് സർവ്വകലാശാലയുടെ കായിക കിരീടം തുടർച്ചയായി ഒൻപതാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

കാലിക്കട്ട് സർവ്വകലാശാലയുടെ കായിക കിരീടം തുടർച്ചയായി ഒൻപതാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

എൻസിസി കേഡറ്റായ ഫാത്തിമ നസ്രിൻ ഡൽഹിയിൽ നടക്കുന്ന എൻ. സി. സി.യുടെ തൽ സൈനിക് ക്യാമ്പിലേക്ക്.

ഏഴാം കേരള ബറ്റാലിയൻ്റേയും ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൻ്റെയും എൻസിസി കേഡറ്റായ...

വികസന മുന്നേറ്റ ജാഥ സമാപിച്ചു

വേളൂക്കര .:- സിപിഐഎം വേളൂ ക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ...

നിര്യാതനായി

മാപ്രാണം : നെല്ലിശ്ശേരി ചാക്കു വർഗ്ഗീസ് ( 90 ) നിര്യാതനായി. ഭാര്യ:...

Topics

ക്രൈസ്റ്റ് കോളേജിൽ വർണാഭമായ സൗഹൃദ പൂക്കളം

ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ സൗഹൃദ...

നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ മുഹ്‌യുദീൻ...

എ.സി.എസ്.വാരിയർ അനുസ്മരണം –

ഇരിങ്ങാലക്കുട: മികച്ച സഹകാരിയും, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടും...
spot_img

Related Articles

Popular Categories

spot_imgspot_img