കിലുക്കം അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു

31

കാറളം: ഗ്രാമ പഞ്ചായത്ത് 151-ാം നമ്പർ കിലുക്കം അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ കെ.യു. അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്.കിലുക്കം അംഗൻവാടിയിൽ വച്ച് ചേർന്ന ഉദ്ഘാടന ചടങ്ങിൽ കാറളം ഗാമ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററും മുഖ്യാതിഥികൾ ആയിരുന്നു. ജനപ്രതിനിധികളായ ഷീല അജയഘോഷ്, മോഹനൻ വലിയാട്ടിൽ, സുനിത മനോജ്, കാർത്തിക ജയൻ, പി.ടി. കിഷോർ, ടി.എസ്.ശശികുമാർ, അമ്പിളി റെനിൽ, അംബിക സുഭാഷ്, ജ്യോതി പ്രകാശ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. അജയൻ , കെ.എസ്. ബൈജു, അജയൻ തറയിൽ എന്നിവരും പൊതുജനങ്ങളും സന്നിഹിതരായിരുന്നു. കാറളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി നന്ദകുമാർ സ്വാഗതവും കാറളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മധുരാജ് നന്ദിയും പറഞ്ഞു.

Advertisement