മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് ബിഷപ്പും മൗലവിയും എത്തി

151

ഇരിങ്ങാലക്കുട : മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് ബിഷപ്പും മൗലവിയും എത്തി.മതത്തിനും രാഷ്ട്രിയത്തിനും അതീതമായി മാനവിക കൂട്ടായ്മ്മ രൂപികരിക്കണമെന്നും അതീലൂടെയാണ് നാടിന്റെ വികസനം സാധ്യമാവുകയുള്ളു ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു.പത്ത് ദിവസം നടക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തിരുവുത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ച് കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.മറ്റ് ഏത് നാട്ടിലും കണ്ടിട്ടില്ലാത്ത മതസൗഹാര്‍ദമാണ് ഇരിങ്ങാലക്കുടയില്‍ കാണാന്‍ സാധിക്കുന്നതെന്നും പെരുന്നാളും ഈദുള്‍ഫിത്തറും ഉത്സവവും എല്ലാം മതസ്ഥസ്തരും ആഘോഷിക്കുന്നത് ഇരിങ്ങാലക്കുടയുടെ പ്രേത്യേകയാണെന്നും ടൗണ്‍ ജുമാമസ്ജിദ് ഇമാം കെബീര്‍ മൗലവി പറഞ്ഞു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി അദ്ധ്യക്ഷ വഹിച്ചു.ഇരിങ്ങാലക്കുട ആര്‍ ഡി ഓ ഹാരീസ്,കത്തിഡ്രല്‍ വികാരി പയസ് ചിറപ്പണത്ത്,നഗരസഭ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി,നിസാര്‍ അഷറഫ്,ടെല്‍സണ്‍ കോട്ടോളി,തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ സ്വാഗതവും അഡ്മിന്‍സ്രേറ്റര്‍ എം സൂഗീത നന്ദിയും പറഞ്ഞു.തിരുവുത്സവത്തോട് അനുബദ്ധിച്ച് പത്ത് ദിവസമായി ഉണ്ണായിവാര്യര്‍ കാലനിലയിലും തെക്കേ ഊട്ടുപുരയിലും നടക്കുന്ന അന്നദാനത്തിലും പങ്കെടുത്താണ് വിശിഷ്ടാത്ഥികള്‍ മടങ്ങിയത്.

Advertisement