ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു

49

ഇരിങ്ങാലക്കുട: തൃശ്ശൂർ ചെസ് അക്കാദമിയും ഡോൺബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഡോൺബോസ്കോ എൻ വി ബാലഗോപാലൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് അണ്ടർ 15 ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.ഡോൺ ബോസ്കോ സ്പിരിച്ചൽ ആനിമേറ്റർ ജോസിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുധീരൻ മുഖ്യാതിഥി ആയിരുന്നു. ഇന്റർനാഷണൽ കാർ വിത്ത് ഡോക്ടർ ഗോവിന്ദൻകുട്ടി ആശംസകൾ നേർന്നു.തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും തൃശ്ശൂർ ചെസ്സ് അക്കാദമി സെക്രട്ടറി ശ്യാം പീറ്റർ നന്ദിയും പറഞ്ഞു.12 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ചാമ്പ്യൻ ഗൗതം കൃഷ്ണ യെ ആദരിച്ചു.ആറു ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ 21 ന് സമാപിക്കും.കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന സബ്ജൂനിയർ ഫിഡെ റേറ്റഡ് ചെസ് ടൂർണ്ണമെന്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും ആയി 112 കളിക്കാർ പങ്കെടുക്കുന്നു. വിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ ക്യാഷ് അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു.

Advertisement