കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു

53

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന കൂടല്‍മാണിക്യം ഉത്സവത്തിന് ഐ സി എല്‍ ഫിന്‍കോര്‍പ് ഗ്രൂപ്പാണ് സമര്‍പ്പണമായി ബസ് സ്റ്റാന്റ് മുതല്‍ ക്ഷേത്രം വരെ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.കുട്ടന്‍ കുളത്തിന് സമീപം ബഹുനില പന്തലും ക്ഷേത്രത്തിന് മുന്നിലായി ദേവി ദേവന്‍മാരുടെ രൂപങ്ങള്‍ എല്‍ ഇ ഡി ബള്‍ബിലും ഒരുക്കിയിട്ടുണ്ട്.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ ദീപാലങ്കാരം.ക്ഷേത്ര കിഴക്കേ ഗോപുരനടയില്‍ നടന്ന സ്വീച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി നിര്‍വഹിച്ചു.ഐ സി എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ.കെ ജി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി,കൗണ്‍സിലര്‍മാരായ കെ ആര്‍ വിജയ,സന്തോഷ് ബോബന്‍,സ്മിത കൃഷ്ണകുമാര്‍,ദേവസ്വം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement