എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം” എന്യൂമറേറ്റര്‍ മാര്‍ക്ക് പരശീലനം നല്‍കി

72

കാറളം: നാല് വര്‍ഷത്തിനുള്ളല്‍ 20ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് കല സര്‍വ്വെയുടെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം ദ്വിദിന പരിശീലനം 04/05/2022 ബുധനാഴ്ച കാറളം ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സീമ പ്രേരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.എസ്.ശശികുമാര്‍ ആദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. കില റിസോഴ്സ് കോര്‍ഡിനേറ്റര്‍ റഷീദ് കാറളം, പദ്ധതിയുടെ കാറളം പഞ്ചായത്തിലെ ഇ.അര്‍.പി ഹിമ, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ജിബിന്‍ എന്നിവര്‍ ക്ലാസുകളെടുത്തു.മെമ്പര്‍മാരായ ബിന്ദു പ്രദീപ്, സുനില്‍ മാലാന്ത്ര, പി.വി.സുരേന്ദ്രലാല്‍, വൃന്ദ അജിത്കുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement