ഇരിങ്ങാലക്കുട: ഓർമ്മകളുടെ മഞ്ചലിലേറി കൽപ്പറമ്പ് ബി.വി.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1983-84 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അവർക്കിടയിലെ സൗഹൃദം ഒരു “സ്നേഹക്കൂടാ”യി മാറി. കഴിഞ്ഞ രണ്ടു കൊല്ലം കോവിഡ് മഹാമാരി ഇവരുടെ പ്രവർത്തനങ്ങളിൽ അല്പം കരിനിഴൽ വീഴ്ത്തിയെങ്കിലും പൂർവ്വാധികം ശക്തിയോടെ സ്നേഹക്കൂട്ടിലെ സൗഹൃദം തളിരിട്ടു. സ്നേഹക്കൂടിൻ്റെ പ്രവർത്തകർ കഴിഞ്ഞ മൂന്ന് – നാല് മാസങ്ങൾക്കൊണ്ട് ഓർമ്മകളുടെ അനേകം കഥകൾ പറയുന്ന സ്മരണിക അണിയൊച്ചൊരുക്കി. സ്മരണിക സ്മരണികയുടെ പ്രകാശനം എഴുത്തുകാരൻ ഹരി ഇരിങ്ങാലക്കുട നിർവ്വഹിച്ചു. സ്നേഹക്കൂടിൻ്റെ കണ്ണികളായ ജോൺസൻ, ജോസ്, ജോസഫ്, ബാബു എന്നിവർ ചേർന്ന്’ സ്മരണിക ഏറ്റുവാങ്ങി. പ്രകാശന ചടങ്ങിൽ ചാവക്കാട് ബി.ഡി.ഒ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ ബീന ചന്ദ്രശേഖരൻ, ജെഫേഴ്സൺ , സോജി ജോസ് ഊക്കൻ, ഷീജു കെ.ആർ., സലിൽ നാഥ്, ആൻറണി തോമസ്, പി.വി. വേണു എന്നിവർ സംസാരിച്ചു.